കൊവിഡ് പ്രതിരോധം – അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കുടുംബശ്രീ

തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കുടുംബശ്രീ പ്രവർത്തകർ. ജില്ലാ കുടുംബശ്രീ മിഷൻ്റെ കീഴിലുള്ള ഡിസ്ഇൻഫെക്ഷൻ ടീമാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഹരിത കർമസേനാ അംഗങ്ങളെയും യുവതീ യുവാക്കളെയും ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ആറ് പേർ അടങ്ങുന്നതാണ് ഓരോ ടീമും . സർക്കാർ അംഗീകരിച്ച സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിലുള്ള നിരക്ക് അനുസരിച്ചാകും യൂണിറ്റിനുള്ള തുക.

ആദ്യ ഘട്ടത്തിൽ ഇരിങ്ങാലക്കുട, ചൊവ്വന്നൂർ, പുത്തൂർ, മണലൂർ, സി ഡി എസ് യൂണിറ്റുകളിലെ ഡിസ് ഇൻഫെക്ഷൻ ടീമാണ് അണുവിമുക്തമാക്കൽ പ്രക്രിയ തുടങ്ങിയിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ടീം അംഗങ്ങൾക്ക് പരിശീലനം നൽകിയത്. കൊവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും വാഹനങ്ങളും ഓഫീസുകളും തുടങ്ങി ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവ വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡിസ് ഇൻഫക്ഷൻ ടീം അണുവിമുക്തമാക്കും.പി പി ഇ കിറ്റ് , അണു നശീകരണ ഉപകരണങ്ങൾ , ഫോമിംഗ് മെഷീൻ എന്നിവ വാങ്ങുന്നതിനായി ജില്ലാ കുടുംബശ്രീ മിഷൻ സി ഡിഎസ് ഗ്രൂപ്പുകൾക്ക് വായ്പാ സഹായം നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →