ഡൽഹി ഉജ്ജ്വല ഫോമിൽ തന്നെ, ബാംഗ്ലൂർ വീണ്ടും വീണു

ദുബായ്: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സ് 59 റണ്‍സിനാണ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബാംഗ്ലൂരിന്‍റെ പോരാട്ടം 20 ഓവറില്‍ ഒമ്പതിന് 137 റണ്‍സ് എന്ന സ്കോറില്‍ അവസാനിക്കുകയായിരുന്നു. 43 റണ്‍സെടുത്ത വിരാട് കോഹ്ലി മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്.

43 റണ്‍സെടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (4), ആരോണ്‍ ഫിഞ്ച് (13), എ ബി ഡിവില്ലിയേഴ്സ് (9) എന്നിവരുടെ വിക്കറ്റുകള്‍ ബാംഗ്ലൂരിന് നഷ്ടമായി. പിന്നാലെ വന്ന കോലി മാത്രമാണ് തിളങ്ങിയത്. കോലി 43 റണ്‍സെടുത്തു. ഡല്‍ഹിക്ക് വേണ്ടി കെ റബ്ദ് നാലു വിക്കറ്റു വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്നിസും തകര്‍ത്തടിച്ച പൃഥ്വി ഷായുമാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 26 പന്തുകള്‍ നേരിട്ട സ്റ്റോയ്നിസ് രണ്ടു സിക്സും ആറ് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു.

പൃഥ്വി ഷാ – ശിഖര്‍ ധവാന്‍ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 6.4 ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റണ്‍സെടുത്ത പൃഥ്വി ഷാ ഏഴാം ഓവറില്‍ പുറത്തായതോടെ ഡല്‍ഹിയുടെ റണ്‍റേറ്റ് താഴ്ന്നു. 28 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ സഹിതം 32 റണ്‍സെടുത്ത ധവാനെ ഉദാന 10-ാം ഓവറില്‍ മടക്കി. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ താരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ബൗണ്ടറി ലൈനിനരികെ ഉജ്വലമായ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കല്‍ പുറത്താക്കി. 13 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു ശ്രേയസിന്റെ സമ്പാദ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →