യാത്രക്കാരുടെ സുരക്ഷക്കായി പ്രതിരോധ നടപടികള്‍ സ്വീകരിച്ച് റെയില്‍വേ

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷക്കായി റയില്‍വേ വിവിധ സുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. പാന്‍ട്രികളില്‍ ഭക്ഷണം പാചകം ചെയ്യുന്ന നടപടി നേരത്തേതന്നെ നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ കേരളത്തിലോടുന്ന സ്‌പെഷല്‍ ട്രെയിനുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണം വിതരണം ചെയ്യുന്നില്ല.

ഡല്‍ഹി ,മുബൈ എന്നിവിടങ്ങളിലേക്കുളള ദീര്‍ഘദൂര സര്‍വീസുകളിലുള്‍പ്പടെ പാചകം ചെയ്ത് ഭക്ഷണവിതരണമില്ല. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത ഈ നടപടി തുടരും. എന്നാല്‍ പാക്കറ്റ് ഫുഡുകള്‍ക്ക് നിരോധനം ഇല്ല ഐആര്‍ടിസിയുടെ മൊബൈല്‍ കാറ്ററിംഗ് യൂണിറ്റുകള്‍ വഴി പാക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍ ,ബിസ്‌ക്കറ്റ് തുടങ്ങിയവയും ചായ,കാപ്പി, കുടിവെളളം എന്നിവയും യാത്രക്കാര്‍ക്ക നല്‍കുന്നുണ്ട്. .യാത്രക്കാര്‍ സ്വന്തമായി പാചകം ചെയ്ത ഭക്ഷണവുമായി എത്താനാണ് റയില്‍വേയുടെ നിര്‍ദ്ദേശം .

കോവിഡ് പാശ്ചാത്തലത്തില്‍ എസി കംപാര്‍ട്ടുമെന്‍റുകളില്‍ ബെഡ്‌റോള്‍ തലയിണ എന്നിവയുടെ വിതരണം നിര്‍ത്തിവെച്ചിരുന്നു. കോച്ചുകളിലെ കര്‍ട്ടനുകളും എടുത്തുമാറ്റിയിരുന്നു. മതിയായ വായു സഞ്ചാരം ഉറപ്പാക്കുന്നതിന് താപനില ക്രമീകരണവും ഏര്‍പ്പെടുത്തി. നിലവില്‍ 15 ഓളം സ്‌പെഷല്‍ ട്രെയിനുകളാണ് കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത്.ഈ മാസം ആദ്യം ചെന്നൈയിലേക്കും സ്‌പെഷല്‍ സര്‍വീസ് തുടങ്ങിയിരുന്നു. എല്ലാട്രെയിനുകളിലും മുന്‍കൂട്ടി ടിക്കറ്റ് ബുക്ചെയ്തിരുന്നവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

പ്ലാറ്റുഫോമുകളിലേക്ക് പ്രവേശിക്കുന്നതിനും ടിക്കറ്റ് നിര്‍ബ്ബന്ധമാണ്. അണുനശീകരണത്തിനു ശേഷമാണ് ഓരോ സര്‍വീസും തുടങ്ങുന്നത്. കൃത്യമായ ഇടവേളകളില്‍ ട്രെയിനിനകത്തും ടോയിലറ്റുകളിലും ശുചീകരണം ഉറപ്പുവരുത്തുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →