കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി; രണ്ട് മണിക്കൂറായി ഫയര്‍ഫോഴ്‌സ് തെരച്ചില്‍ തുടരുകയാണ്

കണ്ണൂര്‍: പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി. കുളിക്കാനായി കുളത്തിലിറങ്ങിയ സജിത്ത് (53 ) നെയാണ് കാണാതായത്. ആളുകള്‍ കണ്ടുനില്‍ക്കെയാണ് സജിത് മുങ്ങിപ്പോയത്. ഉടനെ ആളുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്‌സും പോലീസും എത്തി പരിശോധന നടത്തുന്നുണ്ട്. ഇതു വരെ കണ്ടെത്താനായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →