ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ആസാം റൈഫിൾസിലെ ഒരു ജവാൻ കൊല്ലപ്പെട്ടു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈനിക ക്യാമ്പിലേക്ക് വെള്ളവുമായി പോകുകയായിരുന്ന വാഹനത്തിനു നേരെയായിരുന്നു അജ്ഞാതരുടെ ആക്രമണം.
അരുണാചൽ പ്രദേശിലെ ചാങ്ഗ്ലാങ് ജില്ലയിലാണ് സംഭവം. ഗ്രാമത്തിൽ നിന്ന് വെള്ളം ശേഖരിച്ച് വനമേഖലയിലൂടെ കടന്നു പോകുമ്പോൾ വാഹനത്തിനു നേരെ പതിയിരുന്ന തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല ,പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.