പാലോട്: കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ സ്ത്രീയെ പോലോട് പോലീസ് അറസ്റ്റ് ചെയ്തു. വീടുകളില്‍ ഗ്യാസ് സ്റ്റൗ റിപ്പയര്‍ ചെയ്യാനെത്തിയതിനിടയിലാണ് മാല കവര്‍ന്നത്. പുലിപ്പാറ മേലാംകോട് മൂത്താംകോണത്തുവീട്ടില്‍ ശില്‍പ്പ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒരു ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് കടയില്‍ ജീവനക്കാരിയായിരുന്നു ഇവര്‍. ഇവിടെ നിന്ന് മാറിയ ശേഷം വിവിധ ഗ്യാസ് ഏജന്‍സികളുടെ പേരില്‍ വീടുകളില്‍ എത്തി ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് നടത്തിവരുകയായിരുന്നു.
മാല മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയില്‍ ഇളവട്ടം ഭാഗത്ത് റിപ്പയറിംഗിനെത്തിയ ഇവരെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മാലയെടുത്തകാര്യം സമ്മിരതിക്കുകയും ചാലയിലുളള കടയില്‍ വിറ്റതായി പറയുകയും ചെയ്തു. കടയില്‍ നിന്നും മാല പോലീസ് വീണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി
പാലോട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സികെ മനോജിന്‍റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്‌ഐ ഇര്‍ഷാദ്, സിപിഒ നവാസ്, ലിജു, റിയാസ്, സുനിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

