റേഷനരി കരിഞ്ചന്തയില്‍ ,രണ്ട് കടകള്‍ സസ്‌പ്പെന്‍റ് ചെയ്തു

വയനാട്: മാനന്തവാടിയില്‍ റേഷന്‍ അരി വേറെ പാക്കറ്റുകളിലാക്കി കരിഞ്ചന്തയില്‍ വിറ്റ സംഭവത്തില്‍ സിവില്‍ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ഭക്ഷ്യ കമ്മീഷന്‍ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ മന്ത്രി പി.തിലോത്തമന്‍റെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് കെല്ലൂരിലെ ഡിപ്പോ മനേജരേയും ഓഫീസ് ഇന്‍ചാര്‍ജിനേയും കഴിഞ്ഞ ദിവസം സസ്‌പെന്‍റ് ചെയ്തിരുന്നു. വിജിലന്‍സ് അന്വേഷണത്തിനും മന്ത്രി ശുപാര്‍ശ ചെയ്തു.

2020 സെപ്തംബര്‍ 30 ന് മാനന്തവാടി കെല്ലൂരിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് റേഷന്‍ കടകളിലേക്ക് കൊണ്ടുപോയ അരിയാണ് പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. സംശയം തോന്നിയ നാട്ടുകാര്‍ കരിഞ്ചന്ത വ്യാപാരം കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കെല്ലൂരിലെ നാല്‍പ്പതാം നമ്പര്‍ കടയും ദ്വാരകയിലെ മുപ്പത്തിഅഞ്ചാം നമ്പര്‍ കടയും സസ്‌പെന്‍റ് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →