കുവൈത്തിൽ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി മരിച്ചു. അബോധാസ്ഥയിൽ കിടന്ന ഇയാളെ മൂന്ന് പ്രവാസികളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത അരോപിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് മുന്നില്‍ കണ്ടെത്തിയെന്ന വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. മുബാറക് അല്‍ കബീറിലെ സുരക്ഷാ ഉദ്യോഗസ്ഥരും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാരും സ്ഥലത്തെത്തി. അല്‍ അദാന്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →