തൃശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച നൃത്തകലാകാരനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ശനിയാഴ്ച (03/10/20) വൈകിട്ടോടെയാണ് അമിതമായി ഉറക്കഗുളികകൾ കഴിച്ച് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ആദ്യം ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണനെ സ്ഥിതിമോശമായതോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വിഷയത്തില്‍ കെപിഎസി ലളിത നടത്തിയത് കൂറുമാറ്റമാണെന്ന് സൂചിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആത്മഹത്യാശ്രമം.