മീററ്റ്: മീററ്റില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച 16 കാരന്‍ അറസ്റ്റില്‍. തന്റെ വീടിനുപുറത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന
പെണ്‍കുട്ടിയെ അയല്‍വാസിയായ 16കാരന്‍ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. വീടിന്റെ ടെറസിലെത്തിച്ച ശേഷം ബാലികയെ പീഡിപ്പിച്ച ഇയാള്‍ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പെണ്‍കുട്ടിയെ രക്ഷിച്ചതെന്ന് പോലിസ് പറഞ്ഞു.
പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി എസ്. പി (കോട്വാലി) അരവിന്ദ് ചൗരസിയ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ച മീററ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ ബലാത്സംഗമാണിത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു