മസ്‌ക്കത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന റഫീഖ് കോലോത്തുംപറമ്പില്‍(55) ആണ് മരിച്ചത്. വാഹന യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 2020 ഒക്ടോബര്‍ 2 വെളളിയാഴ്ചയാണ് മരിച്ചത്.
മസ്‌ക്കത്തില്‍ ഹമരിയയിലെ അല്‍ഫജര്‍ അല്‍ബാസിം നാഷണല്‍ എല്‍.എല്‍.സിയിലെ ജീവനക്കാരനായിരുന്നു. രാവിലെ നിസ്‌വയിലേക്കുളള യാത്രക്കിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ടതിനേ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ നവീദ. റിഫാസ് ,റീമ, റഫ്താര്‍ എന്നിവര്‍ മക്കളാണ്.

