റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരുടെ ചിതാഭസ്മമെന്ന് അറിയില്ല, നിമഞ്ജനം ചെയ്യില്ലെന്ന് ഹത്രാസ് പെൺകുട്ടിയുടെ കുടുംബം

October 4, 2020 - 8:02 am

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിച്ച് ഹത്രാസ് പെൺകുട്ടിയുടെ കുടുംബം. ചിതാഭസ്മം തങ്ങൾ നിമഞ്ജനം ചെയ്യില്ലെന്നും ആരുടെ മൃതദേഹമാണ് പൊലീസ് ദഹിപ്പിച്ചതെന്നു പോലും തങ്ങൾക്ക് അറിയില്ലെന്നും കുടുംബം പറയുന്നു. മൃതദേഹം തങ്ങളെ കാണിച്ചിട്ടു പോലുമില്ല. പൊലീസ് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കി.

അതേ സമയം , പെൺകുട്ടി ബലാൽസംഗത്തിന് ഇരയായതായി സംശയിക്കുന്നു എന്ന് ചികിത്സിച്ച ഡോക്ടർ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം പ്രതിഷേധം കടുപ്പിച്ചതോടെ ഉത്തർപ്രദേശ് സർക്കാർ കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *