ബെല്‍ജിയം: ബെല്‍ജിയത്തിലെ മുന്‍ രാജാവായ ആല്‍ബര്‍ട്ട് രണ്ടാമന്റെ മകളാണെന്ന് തെളിയിക്കാന്‍ ഏഴ് വര്‍ഷത്തെ നിയമപോരാട്ടം നടത്തിയ 52കാരിയ്‌ക്ക് ജയം. ഡിഎന്‍എ ടെസ്റ്റലൂടെയാണ് ആര്‍ടിസ്റ്റായ ഡെല്‍ഫിന്‍ ബൗള്‍ തന്റെ രാജകുമാരി പദവി അംഗീകരിപ്പിച്ചത്. ബൗളിന് അവളുടെ പിതാവിന്റെ കുടുംബപ്പേരിന് അവകാശമുണ്ടെന്നും ബ്രസ്സല്‍സ് കോടതി വ്യക്തമാക്കി.
ബെല്‍ജിയത്തിലെ രസാക്‌സെന്‍-കോബര്‍ഗ്-ഗോതയിലെ ഡെല്‍ഫിന്‍ജകുമാരി എന്നാണ് ബൗള്‍ ഇനി അറിയപ്പെടുകയെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. അവളുടെ രണ്ട് മക്കളായ ജോസഫിന്‍, ഓസ്‌കാര്‍ എന്നിവരും ബെല്‍ജിയത്തിലെ രാജകുമാരിയായും രാജകുമാരിയായും അംഗീകരിക്കപ്പെടും. അതേസമയം, വിധിയില്‍ ആശ്വാസമുണ്ടെങ്കിലും പിതാവില്‍ നിന്ന് കിട്ടാത്ത സ്‌നേഹത്തിന് അത് പകരമാവില്ലെന്ന് ആർട്ടിസ്റ്റ് പറഞ്ഞതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.