തല്‍സമയ ഷോയ്ക്കിടെ മുന്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി: ചൈനയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ താരം മരിച്ചു

ബീജിങ്: തല്‍സമയ ഷോ ചെയ്യുന്നതിനിടെ മുന്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീയിട്ട ചൈനയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ താരം മരിച്ചു. ലാമുവെന്ന വ്‌ലോഗറാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് മുന്‍ പങ്കാളി തീ കൊളുത്തിയതിനെ തുടര്‍ന്ന് ശരീരത്തില്‍ 90 ശതമാനം പൊളളലേറ്റ അവര്‍ ചികില്‍സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്.

സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ കുറ്റകൃത്യം ചെയ്തതിന്റെ കാരണം വ്യക്തമായിട്ടില്ല. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ലാമു വിവാഹ മോചനം നേടിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →