ദിനേന ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീസ് ഈടാക്കൂവെന്ന് ഹൈക്കോടതി

റായ്പൂര്‍: ലോക്ക്ഡൗണ്‍ കാലയളവില്‍ ദിനേന ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയാല്‍ മാത്രമേ പഞ്ചാബിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീസ് ഈടാക്കാവുവെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഗതാഗത നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് ഹരീന്ദര്‍ സിംഗ് സിദ്ധു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരിശോധിച്ച ഏഴ് മാസത്തെ ബാലന്‍സ് ഷീറ്റുകള്‍ ഫയല്‍ ചെയ്യാനും സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ബെഞ്ച് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചു.കരാര്‍, അഡ്‌ഹോക്ക് അല്ലെങ്കില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്ഥിരമോ നിയമിതരോ ആയ എല്ലാ അധ്യാപകര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും മാര്‍ച്ച് 23ന് ലോക്ക്ഡ ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ലഭിക്കുന്ന പതിവ് ശമ്പളത്തിന് അര്‍ഹതയുണ്ടെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →