കുട്ടനെല്ലൂര്‍: ഡന്റിസ്റ്റായ ഡോക്ടര്‍ സോനക്ക് കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
സംഭവത്തിനുശേഷം കൂര്‍ക്കഞ്ചേരിയില്‍ എത്തിയ മഹേഷിന്റെ കാറിന് തക രാറുളളതായി ബന്ധുക്കളെ ധരിപ്പിക്കുകയും അവരെ കാര്‍ ഏല്‍പ്പിച്ച ശേഷം ബന്ധുവിന്റെ വാഹനത്തില്‍ ഇയാളെ അമലാ നഗറില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ കുത്തിയ വിവരം ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല. പിന്നീടാണ് ഇയാളെ കാണാതാവുന്നത്. ഒല്ലൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

