ജയിലിൽ കോവിഡായതിനാൽ ജാമ്യം വേണമെന്ന് പ്രതിയുടെ അഭിഭാഷകൻ ,പുറത്ത് സാമൂഹ്യ വ്യാപനമാണ് ജാമ്യം വേണ്ടെന്ന് കോടതി

മുംബൈ: ജയിലിൽ കൊവിഡ് പടർന്നു പിടിച്ചിരിക്കുന്നതിനാൽ ജാമ്യം നൽകണമെന്ന കൊലക്കേസ് പ്രതിയുടെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളി. ലോക് ഡൗൺ ഇളവുകൾ വന്ന ശേഷം ജയിലിനു പുറത്ത് സാമൂഹ്യ വ്യാപനമാണെന്നും അകത്താണ് അതിലും സുരക്ഷിതം എന്നുമായിരുന്നു കോടതിയുടെ രസകരമായ വിധി.

കൊലപാതക കേസിലെ പ്രതിയായ ബാലാജി വാർവേറ്റ് എന്ന നാൽപതുകാരനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജാമ്യം നിഷേധിച്ചത്. ബാലാജി തടവിൽ കഴിഞ്ഞ ലാത്തൂർ ജയിലിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →