പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കളളപരാതി നല്‍കിയവര്‍ക്കെതിരെ കേസ്‌

ചെങ്ങന്നൂര്‍: കാരക്കാട്‌ പണിക്കേഴ്‌സ്‌ ഗ്രാനൈറ്റ്‌സിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കളളപരാതി നല്‍കിയ ഉടമകളായ മഹേഷ്‌ പണിക്കര്‍ക്കും, പ്രകാശ്‌ പണിക്കര്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു. ലണ്ടനിലെ അയ്യപ്പക്ഷേത്രത്തിലേക്ക്‌ നിര്‍മ്മിച്ച രണ്ട്‌ കോടിരൂപ വിലയുളള വിഗ്രഹം ഞായറാഴ്‌ച രാത്രി സ്ഥാപനത്തിലെ ഡ്രൈവര്‍ സംഗീത്‌ സോണിയുടെ നേതൃത്വത്തിലെത്തിയ ഇരുപതംഗ സംഘം തൊഴിലാളികളെ ആക്രമിച്ച്‌ തട്ടിയെടുത്തെന്നായിരുന്നു പരാതി.

തുടക്കത്തിലേതന്നെ പരാതിയില്‍ പോലീസിന്‌ സംശയം ഉണ്ടായിരുന്നു. ചൊവ്വാഴ്‌ച സ്ഥാപനത്തിന്‌ സമീപത്തെ പൊന്തക്കാട്ടില്‍ നന്ന്‌ വിഗ്രഹം കണ്ടെടുത്തിരുന്നു.സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൊഴിലാളികള്‍ ക്വാറന്‍റൈനില്‍ ഇരിക്കാതെയും ആരോഗ്യ വകുപ്പിനെ അറിയിക്കാതെയും ജോലി ചെയ്യുന്ന വിവരം സംഗീത്‌ സോണി അധികൃതരെ അറിയി്‌ച്ചിരുന്നു. തുടര്‍ന്ന്‌ തൊഴിലാളികള്‍ക്ക്‌ ക്വാറന്‍റൈനി ല്‍ ഇരിക്കേണ്ടിവന്നു. ഇതേച്ചൊല്ലി സംഗീതുമായി അവര്‍ ഏറ്റുമുട്ടിയിരുന്നു. പിന്നീട്‌ ശമ്പളത്തില്‍ കുറവ്‌ വന്നതിനെ ചൊല്ലി സംഗീത്‌ അക്കൗണ്ടന്‍റുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ തമിഴ്‌നാട്‌ സ്വദേശികളായ ജീവനക്കാര്‍ സംഗീതിനെ മുറിയില്‍ പൂട്ടിയിട്ടു. സംഗീത്‌ സഹോദരനെ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ ആറംഗ സംഘം സ്ഥാപനത്തിലെത്തി തൊഴിലാളികളുമായി സംഘട്ടനം ഉണ്ടായി. ഇവരെ കുടുക്കാനാണ്‌ ഉടമകള്‍ മോഷണ കഥ ചമച്ചത്‌.

സഹോദരങ്ങളായ ഉടമകളുടെ മൊഴിയിലെ വൈരുദ്ധ്യത സംശയത്തിനിടയാക്കി. മോഷണം പോയ വിഗ്രഹത്തിന്‍റെ ഫോട്ടോ പോലീസിന്‌ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നതും സംശയത്തിനിടയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →