ബൗളർമാരുടെ ദിവസം, പഞ്ചാബിനെ എറിഞ്ഞിട്ട് മുംബെ

അബുദാബി: ഐപിഎല്ലില്‍ 13-ാം സീസണിൽ ബൗളർമാരുടെ ദിവസമായിരുന്നു വ്യാഴാഴ്ച (2/10/2020) .ബൗളിംഗ് കരുത്തിൽ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ ജയമാണ് കൈപ്പിടിയിലൊതുക്കിയത്. മുംബൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്‍റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ടിന് 143 എന്ന സ്കോറില്‍ അവസാനിക്കുകയായിരുന്നു. 44 റണ്‍സെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. നായകന്‍ കെ.എല്‍ രാഹുല്‍ 17 റണ്‍സും മായങ്ക് അഗര്‍വാള്‍ 25 റണ്‍സുമെടുത്ത് പുറത്തായി. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ജസ്പ്രിത് ബുംറ, രാഹുല്‍ ചഹാര്‍, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം എടുത്തു.

നായകന്‍ രോഹിത് ശര്‍മ്മയുടെ(45 പന്തില്‍ 70 റണ്‍സ്) അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ മുംബൈ നിശ്ചിത 20 ഓവറില്‍ നാലിന് 191 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ പൊള്ളാര്‍ഡും(20 പന്തില്‍ പുറത്താകാതെ 47) ഹാര്‍ദിക് പാണ്ഡ്യയും(30 പന്തില്‍ പുറത്താകാതെ 47) ചേര്‍ന്ന് നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ് മുംബൈയെ മികച്ച റൺ നിലയിൽ എത്തിച്ചത്. നേരത്തെ ടോസ് നേടിയ , മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തിലെ ക്വിന്‍റണ്‍ ഡി കോക്കിനെ നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന രോഹിത് ശര്‍മ്മ മുംബൈയ മുന്നോട്ടു നയിച്ചു. 10 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും, 28 റണ്‍സെടുത്ത ഇഷന്‍ കിഷനും പുറത്തായെങ്കിലും രോഹിത് അര്‍ദ്ധസെഞ്ച്വറിയുമായി മുന്നേറി. 45 പന്ത് നേരിട്ട രോഹിത് എട്ട് ബൌണ്ടറികളും മൂന്നു സിക്സറും നേടി.

പതിനേഴാം ഓവറിൽ രോഹിത് പുറത്തായ ശേഷം ഒത്തുചേർന്ന പൊള്ളാര്‍ഡും പാണ്ഡ്യയും ചേര്‍ന്ന് കൂറ്റൻ ഷോട്ടുകളുമായി മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. 20 പന്തില്‍ 47 റണ്‍സെടുത്ത പൊള്ളാര്‍ഡ് നാലു സിക്സറും മൂന്നു ബൌണ്ടറികളും പറത്തി. 11 പന്ത് മാത്രം നേരിട്ട പാണ്ഡ്യ രണ്ടു സിക്സറും മൂന്നു ബൌണ്ടറികളും പറത്തി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ 23 പന്തില്‍ 67 റണ്‍സാണ് അടിച്ചെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →