ന്യൂഡൽഹി: ഉയർന്ന ജാതിക്കാർ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹത്റാസിലെ പെൺകുട്ടിയ്ക്ക് നീതി ഉറപ്പാക്കാത്തതിനെ തുടർന്ന് ഡല്‍ഹി ഇന്ത്യാഗേറ്റിന് മുന്നില്‍ ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പ്രതിഷേധം സംഘടിപ്പിക്കുന്നു.
2 -10 -2020 വെളളിയാഴ്ച വൈകുന്നേരം അഞ്ചിന് ശക്തമായ പ്രതിഷേധവുമായി ചന്ദ്ര ശേഖർ ആസാദ് എത്തും. പെൺകുട്ടിയുടെ മരണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ മറുപടി തേടുമെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നത്. ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതു പോലെ അവളുടെ ശരീരം കത്തിച്ചു. എന്നിട്ടും പ്രധാനമന്ത്രി ഒരു വാക്കു പോലും അതിനെതിരേ ശബ്ദിച്ചില്ലെന്ന് ആസാദ് കുറ്റപ്പെടുത്തി.
ആ പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും നിലവിളി പ്രധാന മന്ത്രി എത്ര നാൾ കേൾക്കാതിരിക്കും എന്ന് അദ്ദേഹം ചോദിച്ചു. എത്ര നാൾ മൗനം പാലിക്കും. മറുപടി നൽകേണ്ടതും നീതി നടപ്പാക്കേണ്ടതും പ്രധാനമന്ത്രിയുടെ കടമയാണ് എന്നും ചന്ദ്രശേഖർ ആസാദ് ചൂണ്ടിക്കാണിച്ചു.
പ്രധാന മന്ത്രിയുടെ മൗനം ഇന്ത്യയിലെ പെൺകുട്ടികളുള്ളവർക്ക് ഭീഷണി യാണെന്നും അദ്ദേഹം ശബ്ദമുയർത്തി. പെൺകുട്ടി ചികിത്സയില്‍ കഴിയുമ്പോഴും ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിക്ക് മുമ്പില്‍ ചന്ദ്രശേഖർ ആസാദ് പ്രതിഷേധം നടത്തിയിരുന്നു. നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത് പാർലമെൻ്റിലേക്കയച്ച അതേ ഉത്തർപ്രദേശിലെ ഹത്രാസിലാണ് ഒരു പെൺകുട്ടി ഹീനമായി കൊല്ലപ്പെട്ടത് എന്നും ചന്ദ്രശേഖർ ആസാദ് ഓർമിപ്പിച്ചു.



