ലൈഫ്മിഷൻ കേസ്സില്‍ സർക്കാരിനായി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ

തിരുവനന്തപുരം: ലൈഫ്മിഷൻ ഇടപാടിൽ സി ബി ഐ അന്വേഷണത്തിനെതിരായി സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമ്പോൾ ഹാജരാവുക സുപ്രീം കോടതിയിലെ അഭിഭാഷകൻ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനാണ് ലൈഫ് മിഷൻ സി ഇ ഒ നൽകിയ കേസിൽ ഹാജരാവുകയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ദേശീയ ശ്രദ്ധ നേടിയ പല വലിയ കേസുകൾക്കായും ഹാജരായിട്ടുള്ള അഭിഭാഷകനാണ് കെ വി വിശ്വനാഥൻ. വീഡിയോ കോൺഫറൻസിലൂടെയാകും അദ്ദേഹം കോടതിയിൽ ഹാജരാവുക എന്നാണ് റിപ്പോർട്.

പെരിയ കേസിൽ ഉൾപ്പടെ മുതിർന്ന അഭിഭാഷകർക്കായി ലക്ഷങ്ങൾ മുടക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നേരത്തേ രംഗത്തെത്തിയിരുന്നു. സംസ്ഥാനം പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിനിടെ സി ബി ഐ വന്നത് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →