സിവിൽ സർവീസ് പരീക്ഷ മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി, പരീക്ഷ ഒക്ടോബർ 4 ന്

ന്യൂഡൽഹി: കോവിഡിൻ്റെ സാഹചര്യത്തിൽ യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഒക്ടോബര്‍ നാലിനാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കാനിരിക്കുന്നത്.
എന്നാൽ, കോവിഡ് സാഹചര്യത്തിൽ പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന കാര്യം അധികൃതര്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കോവിഡ് കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന ഏതാനും ഉദ്യോഗാര്‍ഥികളുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കായി 50 കോടിയില്‍പ്പരം രൂപ ചെലവഴിച്ചതായി യുപിഎസ്‌സി കോടതിയെ അറിയിച്ചു.
അഡ്മിറ്റ് കാര്‍ഡുമായി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് താമസത്തിന് പരീക്ഷാ സെന്ററിന് സമീപത്തു തന്നെ സൗകര്യം ഏര്‍പ്പെടുത്തി നല്‍കണമെന്നും ഇക്കാര്യം അധികൃതര്‍ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് യു പി എസ് സി ഉറപ്പു വരുത്തണം. ഉദ്യോഗാര്‍ഥികളുടെ സുരക്ഷ പ്രധാനമാണ്.

പരീക്ഷ ഇനിയും വൈകിയാല്‍ പ്രശ്‌നങ്ങള്‍ സങ്കീർണമാകും എന്ന യുപിഎസ്‌സിയുടെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതി വിധി. പത്തുലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. രാജ്യത്ത് 72 സെന്ററുകളിലായാണ് പരീക്ഷ നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →