ലക്നൗ: ബാബറീ മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ലക്നൗ സി ബി ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഗൂഢാലോചന തെളിയിക്കാൻ സി ബി ഐ ക്ക് കഴിഞ്ഞില്ല എന്നും തകർത്തത് ആസൂത്രിതമല്ല എന്നും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു. മസ്ജിദ് തകർക്കുന്നത് തടയാൻ നേതാക്കൾ ശ്രമിച്ചിരുന്നു എന്നും ഫോട്ടോകൾ തെളിവായി സ്വീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. 2000 പേജുള്ളതായിരുന്നു വിധി പ്രസ്താവം.
ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയ മുഴുവൻ കാര്യങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ടാണ് സി ബി ഐ കോടതിയുടെ വിധി പുറത്തു വന്നിരിക്കുന്നത്.
32 പ്രതികളിൽ അദ്വാനിയും മുരളീമനോഹർ ജോഷായുമുൾപ്പടെ 6 പേർ കോടതിയിൽ ഹാജരായിരുന്നില്ല. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നും കൊവിഡ് സാഹചര്യത്തിലുമാണ് ഇവർ എത്താതിരുന്നത്. എന്നാൽ അദ്വാനിയും ജോഷിയും വീഡിയോ കോൺഫറൻസ് വഴി ഹാജരായി. രാവിലെ മുതൽ തന്നെ കോടതി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

