സ്വർണക്കടത്ത് കേസ്; മാപ്പു സാക്ഷിയാകാമെന്ന് സന്ദീപ് നായർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ മാപ്പു സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു. കുറ്റസമ്മതം നടത്താൻ തയ്യാറാണെന്നും സന്ദീപ് നായർ കോടതിയിൽ വ്യക്തമാക്കി

എൻ.ഐ.എ കോടതിയിലാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. സിആർപിസി 164 അനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും സന്ദീപ് നായർ പറഞ്ഞു. വിവരങ്ങൾ വെളിപ്പെടുത്തിയാൽ മാപ്പുസാക്ഷി ആകുമെന്ന് ഉറപ്പില്ലെന്ന് കോടതി സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു എൻ ഐ എ എതിർത്തില്ല. സന്ദീപ് നായരുടെ നീക്കം സ്വർണക്കടത്ത് കേസിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →