ബെംഗളൂരു: ഉയർന്ന പ്രദേശങ്ങളിലെ ചതുപ്പിൽ മാത്രം വളരുന്ന രണ്ട് പുതിയ സസ്യവർഗങ്ങളെ കൂടി പശ്ചിമഘട്ടത്തിൽ നിന്നും ഗവേഷകർ കണ്ടെത്തി. ‘പൈപ് വർടുകൾ ‘ എന്നറിയപ്പെടുന്ന സസ്യവിഭാഗത്തിൽ പെടുന്ന രണ്ട് പുതിയ ഇനങ്ങളെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ മഹാരാഷ്ട്ര കർണാടക ഭാഗങ്ങളിലെ ഉയർന്ന ചതുപ്പുകളിലാണ് ഈ സസ്യം വളരുന്നത്. ഏരിയോകോളൻ പാർവിഫാലം, ഏരിയോകോളൻ കരാവലൻസ് എന്നിങ്ങനെയാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്.
വിവിധങ്ങളായ കാരണങ്ങളാൽ പശ്ചിമഘട്ടത്തിലെ തണ്ണീർത്തടങ്ങളും അവയിലെ അത്യപൂർവ ജീവജാതികളും നാശത്തിൻ്റെ വക്കിലാണ്.

