ആലപ്പുഴ: പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി ജില്ലയിലെ ഭരണിക്കാവ് ബ്ലോക്കിലെ വള്ളികുന്നം ഗ്രാമപഞ്ചായത്തിലും കഞ്ഞിക്കുഴി ബ്ലോക്കിലെ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലും നടപ്പാക്കുന്നു. 2020-21 ലെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്താകെ തിരഞ്ഞെടുക്കപ്പെട്ട 25 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്ന് ഉച്ചകഴിഞ്ഞ് കേരള ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തുടര്‍ന്ന് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് ഭരണിക്കാവ് ബ്ലോക്കിലെ വള്ളികുന്നം കെ. കൊച്ചുകുഞ്ഞ് സ്മാരക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മാവേലിക്കര എം.എല്‍.എ. ആര്‍. രാജേഷും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മയുടെ അധ്യക്ഷതയില്‍ ചേരുന്നയോഗത്തില്‍ ഭക്ഷ്യ സിവില്‍ സ്‌പ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനും നിര്‍വഹിക്കും. യോഗത്തില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. അനുപമ പദ്ധതി വിശദീകരണം നടത്തും.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8200/Ksheera-Gramam.html