കോവിഡ് ചികിത്സയിലായിരുന്ന കിടപ്പു രോഗിയെ വീട്ടിലെത്തിച്ച പ്പോൾ ശരീരമാസകലം പുഴുക്കൾ

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് വിധേയനായ കിടപ്പു രോഗിയെ തിരികെ വീട്ടിലെത്തിച്ചപ്പോൾ ദേഹത്ത് പുഴുവരിച്ച നിലയിൽ.

6-9 -2020 ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദാരുണാവസ്ഥ. ശരീരമാസകലം പുഴുക്കളെ കണ്ടെത്തി. അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.

കഴുത്തിന് താഴേക്ക് ശരീരം തളർന്ന അനിൽ കുമാറിനെ 2020 ആഗസ്തിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് . 26- 9-2020 ശനിയാഴ്ച ന് അനിൽകുമാറിന് കൊവിഡ് നെഗറ്റീവായി. തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴാണ് പുഴുവരിച്ചത് ശ്രദ്ധയിൽ പെട്ടത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യ പ്രവർത്തകർ നിർദേശിച്ചിരുന്നു. അനിൽകുമാറിൻ്റെ വിവരങ്ങൾ അറിയാനായി ബന്ധുക്കൾ വിളിച്ചപ്പോൾ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി.

21-8-2020 വെള്ളിയാഴ്ച പണി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് അനിൽകുമാർ തെന്നി വീണ് പരുക്കേറ്റതിനെ തുടർന്ന് ശരീരം തളർന്നത്.

ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു.

Share
അഭിപ്രായം എഴുതാം