11 ജീവനക്കാർക്ക് കൊവിഡ്‌; നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നതിനാൽ നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.11 ജീവനക്കാർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിൽ പോയിരിക്കുകയാണ്.

മ്രൈകോ കണ്ടെയ്മെന്റ് സോണുകൾ ഫലപ്രദമല്ലാത്തതിനാൽ വാർഡ് തലത്തിൽ തന്നെ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിക്കണമെന്നും ജില്ലാ ഭരണകൂടം ശുപാർശ ചെയ്തത്.

രോഗവ്യാപനം അതിരൂക്ഷമായതിനാൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ ആലോചന. രോഗവ്യാപനം നിയന്ത്രണവിധേയമാകും വരെ അവശ്യ സേവനങ്ങൾ മാത്രമായി ഒതുക്കണം. പൊതുഗതാഗതം അനുവദിക്കരുത്. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാ‍ർ മാത്രമേ അനുവദിക്കാവൂ തുടങ്ങിയ ശുപാർശകൾ മുന്നോട്ടു വെക്കുകയും ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →