കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി. ആയിരത്തിനടുത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, തുറമുഖങ്ങള്‍, എന്നിവ നിയന്ത്രണ മേഖലകളാക്കി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക അകലം ആറടിയാക്കി. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ക്യുക്ക് റെസ്‌പോണ്‍സ് ടീമുംഡ്യൂട്ടിയില്‍ ഉണ്ടായിരിക്കും.
കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും .വിവാഹങ്ങള്‍ക്ക് പരമാവധി 50 പേരും, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും, ആരാധനാലയങ്ങളില്‍ 50 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുമതിയുളളു. പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം

