ലണ്ടൻ: കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായി ലണ്ടനിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തത് 15,000 ൽ അധികം ആളുകൾ . റാലിയിൽ വൻതോതിൽ വാക്സിൻ വിരുദ്ധരും ഉണ്ടായിരുന്നതായി ലണ്ടൻ പൊലീസ് പറയുന്നു. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ഒത്തു ചേർന്ന ആൾക്കൂട്ടവും പൊലീസും പലയിടത്തും ഉന്തും തള്ളും ഉണ്ടായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ച പുതിയ കൊവിഡ് നിയന്ത്രണങ്ങളാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങാൻ കാരണമായത്. പൗരസ്വാതന്ത്ര്യത്തെയും സാധാരണ ജനജീവിതത്തെയും നിയന്ത്രിക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണ് കൊവിഡ് നിയന്ത്രണങ്ങൾക്കു പിന്നിൽ എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.