ചന്ദ്രനിലെ റേഡിയേഷന്റെ അളവ് ഭൂമിയേക്കാള്‍ 200 മടങ്ങ് കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: ചന്ദ്രനിലെ റേഡിയേഷന്റെ അളവ് ഭൂമിയേക്കാള്‍ 200 മടങ്ങ് കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍. ബഹിരാകാശയാത്രികരുടെ ശരാശരി പ്രതിദിന വികിരണ അളവ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രതിദിന ഡോസിനേക്കാള്‍ 2.6 മടങ്ങ് കൂടുതലായിരിക്കുമെന്നുമാണ് പുതിയ കണ്ടെത്തല്‍.ചൈനയുടെ മൂണ്‍ ലാന്‍ഡറായ ചാങ്ഇ 4 നല്‍കിയ വിവരങ്ങള്‍ ശേഖരിച്ച് ചൈനീസ് – ജര്‍മന്‍ സംയുക്തസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.യുഎസ് ജേണലായ സയന്‍സ് അഡ്വാന്‍സാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ചന്ദ്രന്റെ മറുവശത്ത് ഇറങ്ങിയ ചൈനീസ് ലാന്‍ഡറാണ് ചാങ്ഇ 4.ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് റേഡിയേഷന്‍ താങ്ങാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഭാവിയില്‍ ചാന്ദ്രസഞ്ചാരികള്‍ ധരിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ചന്ദ്രോപരിതരലത്തിലെ റേഡിയേഷന്‍ സംബന്ധിച്ച് മുന്‍പുണ്ടായിരുന്ന അനുമാനങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ചന്ദ്രനെ ചുറ്റുന്ന നാസയുടെ ഓര്‍ബിറ്ററില്‍ നിന്ന് ലഭിച്ച കണക്കുകള്‍ ‘ഏതാണ്ട് പൂര്‍ണമായും ശരിവെക്കുന്നതാണ്’ ചൈനീസ് ലാന്‍ഡറില്‍ നിന്നുള്ള കണക്കുകള്‍ എന്ന് ഹൂസ്റ്റണ്‍ സ്‌പേസ് സെന്ററിലെ സ്‌പേസ് റേഡിയേഷന്‍ വിദഗ്ധയായ കെറി ലീ പറഞ്ഞു. മനുഷ്യരെ ചന്ദ്രനിലിറക്കി രണ്ട് മാസം വരെ നീളുന്ന ദൗത്യത്തിനായി നാസ തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ പഠനം പുറത്തു വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →