തൃശൂര്‍: കോവിഡ് രോഗമുക്തനായ വ്യക്തി മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങള്‍ സംഭാവന ചെയ്തു. കല്ലേറ്റുംകര കേരളാ ഫീഡ്‌സ് ജീവനക്കാരനായ കുറിച്ചിക്കാട്ടില്‍ മിരാസയാണ് ഉപകരണങ്ങള്‍ സംഭാവനയായി നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെച്ച് അനില്‍ അക്കര എംഎല്‍എ ഉപകരണങ്ങള്‍ എറ്റുവാങ്ങി.
കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആതുരാലയങ്ങള്‍ക്കും സമൂഹത്തിന്‍റെ വലിയ പിന്തുണ കരുത്തേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാണ (എയര്‍ഫോര്‍ കെയര്‍) പദ്ധതിയിലേക്ക 12,000 രൂപ ചെലവുവരുന്ന ഒരു യൂണിറ്റിനുളള ചെക്കും അദ്ദേഹം കൈമാറി .മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എംഎ ആന്‍ഡ്രൂസ്, സൂപ്രണ്ട് ആര്‍ ബിജുകൃഷ്ണന്‍, എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഡോ.സി.രവിചന്ദ്രന്‍, കെഎന്‍ നാരായണന്‍,വില്‍സണ്‍ കെ.എബ്രാഹം, രാജേന്ദ്രന്‍ അരങ്ങത്ത് . സുരേഷ് അവണൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.