കടവൂരില്‍ കരടിയിറങ്ങിയതായി സംശയം ,നാട്ടുകാര്‍ പരിഭ്രമത്തില്‍

കല്ലമ്പലം: കടവൂരില്‍ കരടിയിറങ്ങിയതായുളള സംശയത്തെതുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രമത്തിലായി. കൊല്ലം ജില്ലയിലെ ശീമാട്ടി,കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ മുമ്പ് കണ്ടെത്തിയിരുന്ന കരടി നാവായിക്കുളം പഞ്ചായത്തിന്‍റെ കടവൂര്‍ പ്രദേശങ്ങളില്‍ എത്തിയതായിരിക്കുമെന്ന് സംശയിക്കുന്നു. നാട്ടുകാരില്‍ ചിലര്‍ കരടിയേയും കരടിയുടെ കാല്‍പ്പാടുകളും കണ്ടതായി പറയുന്നു.

മടന്തപ്പച്ച സ്വദേശി റൈഹാനത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ കരടിയെ കണ്ടതായി പറഞ്ഞത് . ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. എന്നാല്‍ കരടിയെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്താനായി. പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Share
അഭിപ്രായം എഴുതാം