വര്‍ക്കല: വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ബിജെപി ചെമ്മരുതി രണ്ടാംവാര്‍ഡ് കണ്‍വീനര്‍ കോവൂര്‍ പൊയ്കവിള വീട്ടില്‍ ഷാജുവിന്‍റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് സംഭവം. കിടപ്പുമുറിയുടെ വശത്താണ് ബൈക്ക് പാര്‍ക്കുചെയ്തിരുന്നത്. തീയുടെ ചൂടുകൊണ്ട് ജനല്‍ ഗ്ലാസുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ബൈക്ക് ഭാഗീകമായി കത്തിനശിച്ചു. ഷൈജു ടൈല്‍ പാകുന്ന ജോലിക്കാരനാണ്. അയാളുടെ പണിയായുധങ്ങളും മോഷ്ടിക്കപ്പെട്ടു. സംഭവത്തില്‍ അയിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഷൈജു പരാതി നല്‍കി.

