വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. നതാനി റെസിഡന്‍ഷ്യല്‍ പ്രദേശത്താണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ജാമിര്‍ അഹമ്മദ്(32) ഷെഹ്സാദ് മൊഹമ്മദ് സിദ്ദീഖ് മേമന്‍(37) എന്നിവരാണ് മരിച്ചത്.

ജലവിതരണത്തിനായി വാല്‍വ് തുറക്കുന്നതിനായാണ് സെക്യൂരിറ്റി ജീവനക്കാര്‍ ലിഫ്റ്റിന്റെ അടിത്തട്ടിലേക്ക് പോയത്. രാത്രി മുഴുവന്‍ പെയ്ത മഴയില്‍ ലിഫ്റ്റില്‍ മുഴുവന്‍ വെള്ളം കയറിയിരുന്നു. ഗാര്‍ഡുമാര്‍ ലിഫ്റ്റ് തുറന്നപ്പോള്‍ വെള്ളം ഒഴുകിയെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ പുറത്ത് കടക്കാന്‍ ശ്രമിച്ചുവെങ്കിലും വാതില്‍ ലോക്ക് ആയതിനെ തുടര്‍ന്ന് അവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസ് കൂട്ടിചേര്‍ത്തു. സുരക്ഷാ ജീവനക്കാര്‍ അലാറാം അടിച്ച് ജീവനക്കാരെ വിവരം അറിയിച്ചിരുന്നു. പോലീസിനെയും അഗ്‌നിശമനാ സേനയും സ്ഥലത്തെത്തി വാതില്‍ തുറന്ന് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →