ഐഎസിനുവേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത ആള്‍ കുറ്റക്കാരനെന്ന് എന്‍ഐഎ

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഏഷ്യന്‍സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളി കുറ്റക്കാരനെന്ന് എന്‍.ഐഎ. തിരുനല്‍വേലിയില്‍ താമസമാക്കിയ തൊടുപുഴക്കാരന്‍ സുബ്ഹാനി ഹാജ മൊയ്തീനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് കേസ് പരിഗണിച്ചത്. ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുക, ഗൂഡാലോചന നടത്തുക, തീവ്രവാദപ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക ,അതിന് സഹായം ചെയ്യുക അടക്കമുളള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചുവരുന്ന ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്തുതന്നെ ആദ്യമായാണ് ഒരാള്‍ ഇത്തരം കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. താന്‍ തീവ്രവാദിയല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയില്‍ പറഞ്ഞു ഇന്ത്യയ്ക്ക് എതിരെയോ മറ്റുരാജ്യങ്ങള്‍ക്കെതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി പറഞ്ഞു.

മുപ്പതാമത്തെ വയസിലാണ് തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ ബന്ധപ്പെടുന്നത്. 2014 ല്‍ ഐഎസിനൊപ്പം ചേര്‍ന്നു. ഒരുഘട്ടത്തിലും മനംമാറ്റമുണ്ടായിട്ടില്ല. അതുകൊണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് എന്‍ഐ എ ആവശ്യപ്പെടുന്നത്. ഐഎസില്‍ ചേര്‍ന്ന ഇയാള്‍ 2015 ല്‍ ഇറാക്കിലേക്ക് പോയി. 2015 സെപ്തംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇറാക്ക് സിറിയ അടക്കമുളള രാജ്യങ്ങളില്‍ പോയി ആയുധപരിശീലനം നേടി. കനകമല ഗൂഡാലോചനയില്‍ പങ്കാളിയാണെങ്കിലും സുബ്ഹാനികേസ് പ്രത്യേകം വിചാരണ നടത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →