ഡോക്ടർമാരുടെ താത്കാലിക ഒഴിവ്
എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ(മെഡിക്കൽ ഇന്റൻസിവിസ്റ്റ്‌സ്)
താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ജനറൽ മെഡിസിനിലോ പൽമനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കിൽ ഡി. എൻ. ബി., അനസ്തീഷ്യയിൽ എം. ഡി അല്ലെങ്കിൽ ഡി. എയും ഐ. സി. യു വിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും,, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ് അല്ലെങ്കിൽ ഇ.ഡി. ഐ. സി (EDIC), വെന്റിലേറ്ററിലും മെഡിക്കൽ ഐ. സി. യു വിലും ചികിത്സയിലുള്ളവരെ പരിചരിക്കാനുള്ള വൈധഗ്ദ്യം.
താത്പര്യമുള്ളവർക്ക് ഉടൻ തന്നെ നിയമനം നൽകും. രണ്ട് വർഷത്തേക്കായിരിക്കും നിയമനം. ആവശ്യമുള്ളവർക്ക് താമസ സൗകര്യം ഒരുക്കും. താല്പര്യമുള്ളവർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ബന്ധപ്പെടണം.
ഫോൺ : 9447059633, 9645938855, 0484 2754300, 2411460. ഇ -മെയിൽ : principalgmcekm@gmail.com