കോവിഡ്‌ സെന്‍ററില്‍ യുവതിയുടെ നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍

പാറശാല: പാറശാലയില്‍ കോവിഡ്‌ സെന്‍ററില്‍ യുവതിയുടെ നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. ഡിവൈഎഫ്‌ ഐ അംഗമായ ശാലുവാണ്‌ പിടിയിലായത്‌. പാറശാല കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ യുവതി കുളിക്കുന്നതിനിടെയാണ്‌ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ച ക്യാമറ കണ്ടെത്തിയത്‌.തുടര്‍ന്ന്‌ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ശാലു പിടിയിലാവുന്നത്‌.

ശാലുവും ഇതേ സെന്‍ററില്‍ നിരീക്ഷണത്തിലായിരുന്നു. കോവിഡ്‌ ഭേതമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കവെയാണ്‌ പോലീസ്‌ പിടിയിലാവുന്നത്‌. ശാലുവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ പാറശാല പോലീസ്‌ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തു.

ഈ കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉളള കുളിമുറികള്‍ അടുത്തായിരുന്നു സജ്ജീകരിച്ചിരുന്നത്‌. ഇവിടെ ശുചിമുറികള്‍ കുറവാണെന്ന്‌ നേരത്തേതന്നെ പരാതി ഉയര്‍ന്നി രുന്നുഎന്നാല്‍ ഇക്കാര്യം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →