മുംബൈ: താന്‍ സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തിയാല്‍, ഇത് ഓര്‍ക്കുക. ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല, എന്ന് ആരാധകരോട് പറഞ്ഞ് നടി പായല്‍ ഘോഷ്. താന്‍ വിഷാദത്തിനും മരുന്നിനും തയ്യാറായ രേഖകള്‍ അവരുടെ പക്കലുണ്ട്. അത് തയ്യാറാക്കി കാത്തിരിക്കുകയാണ് അവര്‍ എന്നാണ് നടി പറയുന്നത്. ചലച്ചിത്ര നിര്‍മാതാവ് അനുരാഗ് കശ്യപ് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന ആരോപണത്തില്‍ പരാതി നല്‍കിയതിന്റെ പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഈ വിഷയത്തില്‍ ഒരു പ്രശസ്ത പോര്‍ട്ടലിന് അടുത്തിടെ ഒരു അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് പോര്‍ട്ടല്‍ കശ്യപിന്റെ അനുമതി തേടുന്നതായാണ് അറിഞ്ഞതെന്നും പായല്‍ ഘോഷ് പറഞ്ഞു.
തന്നെ പായല്‍ നിശബ്ദനാക്കാന്‍ നോക്കുകയാണെന്നാണ് ആരോപണത്തെത്തുടര്‍ന്ന് അനുരാഗ് പ്രതികരിച്ചിരുന്നത്. പായലിന്റെ ആരോപണം തെറ്റാണെന്ന് പറഞ്ഞുകൊണ്ടും അനുരാഗിനെ പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത്. അനുരാഗിന്റെ മുന്‍ഭാര്യയും നടിയുമായ കല്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

