ഫറോക്ക്: മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുുവാവ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.ചാലിയം നടുക്കണ്ടി പറാഞ്ചേരി പാടം നൗഷാദലിയാണ് മണിക്കൂറുകളോളം ഭീകരാന്തരീഷം സൃഷ്ടിച്ചത്. ഇന്നലെ(23.09.2020) വൈകിട്ട് നാലിനാണ് സംഭവം.
ചാലിയം കരുവന്‍തുരുത്തി പാലത്തിന് സമീപമുളള കരീംഹാജിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവാവ് അക്രമാസക്തനായത്. ഇരുമ്പുപൈപ്പുകൊണ്ട് സെക്യൂരിറ്റിയേയും വീട്ടുകാരേയും ആക്രമിച്ചു. നിര്‍ത്തിയ്‌ട്ടിരുന്ന മൂന്നുകാറുകള്‍ അടിച്ചുതകര്‍ത്തു.,തൊട്ടടുത്ത വീട്ടിലും കയറി അക്രമം നടത്തിയ യുവാവ് റോഡരുകിലെ 2 ബസുകള്‍, കാര്‍, ബുളറ്റ്, ബാറ്ററി എന്നിവയും തകര്‍ത്തു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടി ചികിത്സക്കായി ബന്ധുക്കളെ ഏല്‍പ്പിച്ചു.