മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു

കുമരനെല്ലൂർ : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചാദരിച്ചു. 24 9 2020 വ്യാഴാഴ്ച മന്ത്രി എ കെ ബാലൻ കുമരനെല്ലൂര് വീട്ടിലെത്തിയാണ് പുരസ്കാരം നൽകിയത്. പുരസ്കാരദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 11 ലക്ഷം രൂപയും സരസ്വതി ശിൽപവും അടങ്ങുന്നതാണ് ജ്ഞാനപീഠം. എന്നാൽ പല നാൽപതിലധികം കൃതികൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള അക്കിത്തം ഭാഷയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. ഇന്ത്യയിലെ അറുപതാമത്തെ ജ്ഞാനപീഠ പുരസ്കാരം ആണ് ഇത്. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയും. 93 ആം വയസ്സിലാണ് കവിക്ക് പുരസ്കാരം ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →