ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ സുദര്‍ശന്‍ടിവി കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ട് നല്‍കിയ അപേക്ഷയിലാണ് ശശികുമാര്‍ ഈകാര്യം വ്യക്തമാക്കിയത്. സിവില്‍ സര്‍വീസ് തസ്‌തികയില്‍ മുസ്ലീംം സമുദായക്കാരെ കൂടുതലായി തെരഞ്ഞെടുക്കുന്നതായും ഇത് യുപിഎസ് സി ജിഹാദാമെന്നും സുദര്‍ശന്‍ ന്യൂസ് പ്രചരിപ്പിച്ചിരുന്നു.
ആര്‍ട്ടിക്കില്‍ 19 പ്രകാരമുളള അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നതിനുളള ശ്രമങ്ങളെ അനുവദിക്കരുത്. സെക്ഷന്‍ 153 പ്രകാരം ഇത്തരത്തിലുളള വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നതും അവ സംപ്രേഷണം ചെയ്യുന്നതും കുറ്റകരമാണെന്നും ശശികുമാര്‍ കോടതിയില്‍ വ്യക്തമാക്കി. ജസ്‌റ്റീസ്‌മാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര, കെഎം ജോസഫ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ഇസ്ലാംഭീതി ഉയര്‍ത്തുന്ന പരിപാടി അവതിപ്പിച്ചതിന്‍റെ പേരില്‍ ഡല്‍ഹി ഹൈക്കോടതി സുദര്‍ശന്‍ ന്യൂസ് ചാനലിനെ സ്‌റ്റേ ചെയ്‌തിരുന്നു. പ്രഥമ ദൃഷ്ടിയില്‍ പരിപാടി വിദ്വേഷ പ്രചരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി 2020 ആഗസ്റ്റ് 29 ന് ദില്ലി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്‌തിരുന്നു. ചാനലിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അന്ന് കോടതി നടപടിയെടുത്തത്..

