കൊല്ലം: സാധനം വാങ്ങുന്നതിനായി കടയിലേക്കുപോയ പെണ്‍കുട്ടികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ സാഹസീകമായി പോലീസ് പിടികൂടി. വാളകം വയ്ക്കല്കുന്നത്ത് പുത്തന്‍വീട്ടില്‍ സജീവ് (42) ആണ് അറസറ്റിലായത്.
2010 ആഗസ്റ്റ് 20 ന് രാവിലെ പത്തരയോടെ കമ്പംകോടിനടുത്തുവച്ചായിരുന്നു സംഭവം. കടയിലേക്കുപോയ 10 ഉം 12 ഉം വയസ് പ്രായമുളള പെണ്‍കുട്ടികളെ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ പുറത്ത് ചിലന്തി വല പറ്റിയിരിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നിരവധി സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പോലീസെത്തിയപ്പോള്‍ ഓടി രക്ഷപെട്ട പ്രതിയെ കിലോമീറ്ററുകളോളം പിന്തുടര്ന്ന് സാഹസീകമായി പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടയില്‍ പ്രതി പോലീസ് സംഘത്തിലെ അംഗങ്ങളെ കടിച്ച് മുറിവേല്‍പ്പിക്കുകയുണ്ടായി. ലഹരിവിരുധ സ്ക്വാഡ് എസ്ഐ രാജുവിന്റെ നേതൃത്വത്തില്‍ അനില്‍ കുമാര്‍ ,ശിവശങ്കരപിളള, സജി ജോണ്‍, രാധാകൃഷ്ണപിളള, അജയകുമാര്‍, ആഷിര്‍കോഹൂര്‍, ആദര്‍ശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.