ബെംഗളൂരു: റഷ്യയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ സ്പുട്‌നിക്ക് അഞ്ച് വാക്‌സിന്റെ പരീക്ഷണം നടത്തുമെന്ന് സിഇഒ ദീപക് സപ്ര പറഞ്ഞു.
ഇന്ത്യന്‍ റെഗുലേറ്ററില്‍ നിന്ന് ആവശ്യമായ അംഗീകാരം നേടിയശേഷം ആഴ്ചകള്‍ക്കുളളില്‍ തന്നെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും, (ആര്‍ ഡി ഐ എഫ്) ഡോക്ടര്‍ റെഡ്ഡീസും തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം. സ്പുട്‌നിക്ക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയില്‍ റെഡ്ഡീസ് ലാബോറട്ടറീസിന് നല്‍കാന്‍ റഷ്യ തീരുമാനിച്ചിരുന്നു.

