കൊച്ചി: കൊച്ചി ലുലു മാൾ 23-9-2020, ബുധനാഴ്ച പൂർണമായും അടയ്ക്കും. കണ്ടെയ്ൻറ്മെൻ്റ് സോണായതിനാലാണ് ലുലു മാൾ അടയ്ക്കുന്നത്. ഇക്കാര്യം ലുലു മാൾ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച 22-9-2020 തോടെയാണ് ലുലു മാൾ ഉൾപ്പെടുന്ന കളമശേരി 34-മത് ഡിവിഷൻ ജില്ലാ ഭരണകൂടം കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചത്.
ഇനി ഒരു അറിയിപ്പുണ്ടാക്കുന്നത് വരെ മാൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് ലുലു മാൾ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. വൈറസ് ബാധ ഭയക്കേണ്ടതില്ലെന്നും കോവിഡ് ബാധിക്കാൻ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.