കമ്പത്ത്‌ വന്‍ കഞ്ചാവ്‌ വേട്ട

കമ്പം: കേരളത്തിലേക്ക്‌ പച്ചക്കറി വാനില്‍ കടത്തുകയായിരുന്ന 176 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുപേര്‍ പിടികൊടുക്കാതെ ഓടി രക്ഷപെട്ടു. അവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്‌. കമ്പം ആര്‍എംടിസി ഡിപ്പോയ്‌ക്കുമുമ്പില്‍ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ പച്ചക്കറിവാനിലൊളിപ്പിച്ച നിലയില്‍ കഞ്ചാവ്‌ കണ്ടെത്തിയത്‌.

ആറുചാക്കുകളിലായി നിറച്ച കഞ്ചാവുമായി എത്തിയ ലോറി പോലീസ്‌ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോവുകയായിരുന്നു. വാനിനെ പിന്‍തുടര്‍ന്ന്‌ വാഹനം പോലീസ്‌ കസ്റ്റഡിയലെടുക്കുയായിരുന്നു. കമ്പം സ്വദേശികളായ വേല്‍മുരുകന്‍, കുബേന്ദ്രന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. മലൈച്ചാമി,കാളിരാജ്‌, കണ്ണന്‍ എന്നിവരാണ്‌ ഓടി രക്ഷപെട്ടത്‌.

ആന്ധ്രയില്‍ നിന്നും വാങ്ങിയ കഞ്ചാവ്‌ കേരളത്തിന്‍റെ വിവിധ മേഖലകളില്‍ വില്‍ക്കാനായിരുന്നു പദ്ധതിയിട്ടി രുന്ന‌ത്. കേരളത്തിലെ ആവശ്യക്കാരെക്കുറിച്ചുളള വിവരങ്ങളും തമിഴ്‌നാട്‌ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. അവരെ പിടികൂടാന്‍ കേരള പോലീസിന്‍റെ സഹായം തേടുമെന്ന്‌ പോലീസ്‌ പറഞ്ഞു. . അറസ്റ്റിലായവരെ കോവിഡ്‌ പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കും. രക്ഷപെട്ടവര്‍ക്കായി തെരച്ചില്‍ തുടരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →