ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുന്നതിനിടെ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യയുടെ കണക്ക് നല്‍കിയിട്ടില്ലെന്നാണ് രാജ്യസഭയില്‍ കേന്ദ്രത്തിന്റെ മറുപടി. റിപോര്‍ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യാ കേസുകളില്‍ പലതവണ പരിശോധന നടത്തി കൂട്ടത്തില്‍ കര്‍ഷകരോ കാര്‍ഷിക തൊഴിലാളികളോ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് പല സംസ്ഥാനങ്ങലും കേന്ദ്ര ഭരണ പ്രദേശങ്ങളും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയെ അറിയിച്ചിട്ടുള്ളത്. ഇതുകാരണം ദേശീയ തലത്തില്‍ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ക്ക് പരിമിതിയുണ്ട്. ഇവ വേറിട്ട് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി ജ കിഷന്‍ റെഡ്ഢി രാജ്യസഭയില്‍ അറിയിച്ചു.

2016വരെയുള്ള കണക്കുകള്‍ മാത്രമാണ് ഇതുവരെ കേന്ദ്രം പുറത്തുവിട്ടത്. അതേസമയം, രാജ്യത്തെ ആകെ ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കാര്‍ഷിക മേഖലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ കണക്കുകള്‍ കൈവശമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രം അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →