ഏത് ലോകോത്തര ടീമും ഇരുകയ്യും നീട്ടി സഞ്ജുവിനെ സ്വീകരിക്കും ഇന്ത്യൻ ടീമൊഴികെ , ഇന്ത്യൻ ടീം സെലക്ടർമാരെ രൂക്ഷമായി വിമർശിച്ച് ഗംഭീർ

ന്യൂഡൽഹി: ഐ.പി.എൽ മൽസരത്തിൽ ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു വി സാംസനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമാണ് മലയാളി താരം സ‍ഞ്ജു സാംസണെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. സഞ്ജുവിനെ ഇന്ത്യന്‍ ടീം സെലക്ടർമാർ തുടര്‍ച്ചയായി തഴയുന്നതിനെതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം നടത്തി. സംശയമുള്ളവരെ ഗംഭീര്‍ സംവാദത്തിനായി വെല്ലുവിളിക്കുകയും ചെയ്തു.

ഇന്ത്യ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തത് വിചിത്രമാണെന്ന് പറഞ്ഞ ഗംഭീര്‍, മറ്റ് ഏത് ടീമും അവരുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ട്വിറ്ററില്‍ പറഞ്ഞു.

ചെന്നൈക്കെതിരെ 32 പന്തില്‍ 200 പ്രഹരശേഷിയില്‍ 74 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതില്‍ ഒമ്ബത് സിക്സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നു.

19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു രാജസ്ഥാനുവേണ്ടി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →