പൂനെ: പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു.’കോവിഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ആരംഭിച്ചിരിക്കുന്നത്. വാക്‌സിനിലെ മൂന്നാം ഘട്ടപരീക്ഷണങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. 150 മുതല്‍ 200 വരെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ ഡോസ് നല്‍കുമെന്നും സാസൂണ്‍ ജനറല്‍ ആശുപത്രി ഡീന്‍ ഡോ. മുരളീധര്‍ താബേ പറഞ്ഞു.
ശനിയാഴ്ച മുതല്‍ ഹോസ്പിറ്റല്‍ ട്രയലിലേക്കായി വോളന്റിയര്‍മാരെ രജിസ്ട്രര്‍ ചെയ്യാന്‍ തുടങ്ങി. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായവര്‍ ആശുപത്രിയെ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പൂനെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിലും കെഇഎം ആശുപത്രിയിലാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തിയത്.
ഈ മാസം തുടക്കത്തില്‍ രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപോര്‍ട്ടുകളെത്തുടര്‍ന്ന് ആഗോള തലത്തില്‍ ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്ര സെനക വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചതിന് പിറകേയായിരുന്നു ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തി വയ്ക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്.
മരുന്നു പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനക തീരുമാനിച്ചതിന് പിറകെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും പരീക്ഷണം നിര്‍ത്തിവയ്ക്കാണന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ഡിസിജിഐ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നീട് അനുമതി നല്‍കുകയും ചെയ്തു