കോവിഡ് മുക്തയായ മാതാവിനെ കൂടെ താമസിപ്പിക്കാൻ തയ്യാറാകാതെ മകൻ, ഒടുവിൽ പൊലീസെത്തി പ്രശ്നം പരിഹരിച്ചു

ഹൈദരാബാദ്: കൊവിഡ് മുക്തയായ മാതാവിനെ കൂടെ താമസിപ്പിക്കാൻ തയ്യാറാകാതെ മകനും മരുമകളും. സംഭവം നടന്നത് തെലുങ്കാനയിലാണ്. തെലുങ്കാനയിലെ നിസാമാബാദിലെ 65 കാരിക്കാണ് മകനിൽ നിന്നും ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ഭർത്താവുപേക്ഷിച്ച ഇവർ ഒരു വൃദ്ധമന്ദിരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വൃദ്ധമന്ദിരത്തിൽ വച്ച് മറ്റു ചിലരോടൊപ്പം കൊവിഡ് ബാധിച്ച ഇവർ ചികിത്സയ്ക്കു ശേഷം രോഗമുക്തയായി. കൊവിഡ് ഉണ്ടായ സാഹചര്യത്തിൽ ഏതാനും ആഴ്ചകൾ വൃദ്ധമന്ദിരം അടച്ചിട്ടതോടെ മകനോടൊപ്പം താമസിക്കാൻ ഇവർ വീട്ടിലേക്കെത്തുകയായിരുന്നു. കോവിഡ് പിടിപെട്ട അമ്മയോടൊപ്പം താമസിക്കാൻ ഭയന്ന മകനും മരുമകളും ഇതോടെ വീടും പൂട്ടി ഹൈദരാബാദിലേക്കു പോയി . വീടിനോടു ചേർന്ന ഷെഡിൽ മൂന്ന് ദിവസത്തോളം കഴിഞ്ഞ ഇവർക്ക് അയൽക്കാരാണ് ഭക്ഷണം നൽകിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരുടെ മകനെ വിളിച്ച് കൗൺസലിംഗ് നടത്തുകയും , അമ്മയെ കൂടെ താമസിപ്പിക്കാമെന്ന് സമ്മതിപ്പിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →